Events
കേളകം ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ അവലോകന യോഗം
July 06, 2022
കേളകം ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ അവലോകന യോഗം നടന്നു. യോഗത്തില്‍ വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷത വഹിച്ചു. വിവിധ വാര്‍ഡുകളില്‍ മഴക്കാലത്തു ഉണ്ടാവുന്ന വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് തോമസ് പുളിക്കക്കണ്ടം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാൻ സജീവന് പാലുമ്മി, വാര്‍ഡ് മെമ്പര്‍ ബിനു മാനുവല്‍,സെക്രട്ടറി വിനോദ്, കെ.എസ്.ഇ.ബി സബ് എഞ്ചിനിയര്‍ വാസുദേവന്‍, ഫയര്‍ ഫോഴ്സ് ഓഫീസര്‍ ജോണ്സണ്, കൃഷി ഓഫീസര്‍ സുനില്‍, വിവിധ സന്നദ്ധ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
