മങ്കിപോക്സ്: അഞ്ച് ജില്ലകളില്‍ അതീവ ജാഗ്രത; മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക സൗകര്യമൊരുക്കും
പരിയാരം: മങ്കിപോക്സിന്റെ ലക്ഷണങ്ങളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ശനിയാഴ്ച രാത്രി ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ സ്രവം പുണെയിലെ വൈറോളജി ലാബിൽ പരിശോധനക്കയച്ചിട്ടുണ്ട്. റിപ്പോർട്ട് തിങ്കളാഴ്ച വൈകിട്ടോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ആലപ്പുഴ ലാബിൽ പരിശോധനയ്ക്ക് സൗകര്യമുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് പുണെയിലേക്കുതന്നെ സ്രവം അയച്ചതെന്നും അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും;
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇടുക്കി, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.